(ദെല്‍ഹിയില്‍ നിന്നു ഗായത്രി പ്രസിദ്ധീകരിക്കുന്ന 'പ്രണവം' ത്രൈമാസികയുടെ 2014 സെപ്റ്റംബര്‍
ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
'മുട്ട'യാണോ 'മൊട്ട'യാണോ ശരി? കോഴി ഇടുന്നത് 'മുട്ട'യാണ്. കോഴി'മൊട്ട' എന്നാരും പറയാറില്ല. എന്നാല്‍ അതേ വാക്ക് തലയെപ്പറ്റിയാകുമ്പോള്‍ അത് മൊട്ടയായി മാറുന്നു. 'മുട്ടത്തല' എന്നാരും പറയാറില്ല. അതെപ്പോഴും 'മൊട്ടത്തല' തന്നെ. റ്റോംസിന്റെ കുട്ടികളായ ബോബന്റേയും മോളിയുടേയും കൂട്ടുകാരന്റെ പേരും 'മൊട്ട' എന്നാണല്ലോ.
അന്നു ഞായറാഴ്ച്ചയായിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ പതിവിലേറെ തിരക്ക്. കാത്തിരിക്കുന്നവര്‍ക്ക് ഇരിക്കാന്‍ വേണ്ടി ഒരു പഴയ ബെഞ്ച്. ഏഴു പേര്‍ക്കിരിക്കാം. അതില്‍ ഇപ്പോള്‍ തന്നെ എട്ടു പേരുണ്ട്. 'ഒന്നൊതുങ്ങിയിരിക്കാമോ' എന്നു ചോദിക്കാനാഞ്ഞപ്പോഴേക്കും ഏറ്റവും അറ്റത്തിരുന്ന കൊമ്പന്‍ മീശയുള്ള തടിയന്‍ എന്നെ ഒന്നു നോക്കി. ഞാന്‍ സാവധാനം മുറിയുടെ മൂലയിലേക്കു വലിഞ്ഞു. 'എനിക്കു ചെറുപ്പമാണ്, അല്‍പനേരം നില്‍ക്കാന്‍ വിഷമമൊന്നുമില്ല' എന്നു മനസ്സില്‍ പറയുകയും ചെയ്തു. എന്നാല്‍ 'അല്പനേര'ത്തിനു മണിക്കൂറുകള്‍ ദൈര്‍ഘ്യമുണ്ടായേക്കുമെന്നു അപ്പോള്‍ ചിന്തിച്ചില്ല. അല്ല, ചിന്തിച്ചാലും കാര്യമൊന്നുമില്ലായിരുന്നു താനും.
ഞായറാഴ്ച്ചത്തെ തിരക്കൊഴിവാക്കാന്‍ വേണ്ടി ഞാന്‍ വല്ലപ്പോഴുമൊക്കെ മറ്റു ദിവസങ്ങളില്‍ ബാര്‍ബര്‍ഷോപ്പില്‍ വരാറുണ്ട്. ചൊവ്വാഴ്ച്ചയാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അവധി. ഈ നിയമം ഇന്ത്യ ഒക്കെയും ബാധകമാണെന്നു തോന്നുന്നു. ഡെല്‍ഹിയില്‍ ഓരോ മേഖലയിലും കടകള്‍ക്ക് ആഴ്ച്ചയില്‍ ഓരോ ദിവസമാണ് അവധി. അതെനിക്ക് ആദ്യമാദ്യം വല്ലാത്ത ആശ്ചര്യമുണ്ടാക്കിയിരുന്നു. നാട്ടില്‍ എല്ലായിടത്തും ഞായറാഴ്ച്ചയാണല്ലോ കടകള്‍ക്ക് അവധി. ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അവധി, പക്ഷെ, ചൊവ്വാഴ്ച്ച തന്നെ, ഇവിടെയും നാട്ടിലും, ഇന്ത്യയിലൊട്ടാകെയും. അതിന്റെ രഹസ്യമെന്താണാവോ!
ഞാന്‍ മുടി വെട്ടാന്‍ ചെല്ലുമ്പോള്‍ അവിടുത്തെ തല മൂത്ത ബാര്‍ബര്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കും. 'യാതൊരു നിര്‍ബന്ധവുമില്ലാത്ത ഒരു തല ദാ വന്നു' എന്നാണാ ചിരിയുടെ അര്‍ഥം. 'മുടിയുടെ നീളം നല്ലവണ്ണം കുറക്കണം' എന്നു മാത്രമാണെന്റെ ആവശ്യം. കസേരയിലിരുന്നാല്‍ പിന്നെ എന്റെ തല മുഴുവനായും അയാളുടെ കത്രികക്കും കൈവിരലുകള്‍ക്കും മുമ്പില്‍ സമര്‍പ്പിക്കും (തലയുടെ പുറം മാത്രം, അകത്തു വല്ലതും ഉണ്ടെങ്കില്‍ അതെന്റെ സ്വന്തം!).
ഓരോ സ്റ്റേജിലും ബാര്‍ബര്‍ക്കു നിര്‍ദ്ദേശം കൊടുക്കുന്ന ചിലരെ കാണാറുണ്ട്. മുടി വെട്ടിക്കഴിഞ്ഞാല്‍ ഒരു പത്തു മിനിട്ടെങ്കിലും കസേരയില്‍ നിന്നെഴുണേല്‍കാതെ കണ്ണാടിയില്‍ നോക്കിയിരിക്കും. തലയിലെ ഓരോ മുടിയുടേയും നീളവും സ്ഥാനവും ആകൃതിയും ശ്രദ്ധിക്കും. ഏതെങ്കിലും ഒരു മുടിക്ക് ഒന്നോ രണ്ടോ മില്ലീമീറ്റര്‍ നീളം കൂടിയാല്‍ അതെടുത്തു പറഞ്ഞു ശരിയാക്കും. എവിടെയെങ്കിലും അവര്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ നീളം കുറഞ്ഞു പോയെങ്കിലോ? പിന്നെ ബഹളം തന്നെ. അടുത്തുള്ള മറ്റു മുടികളുടെയൊക്കെ നീളം കുറപ്പിക്കും. എന്നിട്ട് ശരിക്കു ജോലി ചെയ്യാന്‍ അറിയില്ലെന്നു പറഞ്ഞ് ബാര്‍ബറെ കുറെ ചീത്തയും വിളിക്കും. ഒരിക്കല്‍ ഒരാള്‍ മുടി വെട്ടിയതു പറഞ്ഞതുപോലെ ആയില്ലെന്നു പറഞ്ഞ് പാവം ബാര്‍ബര്‍ക്കു മുഴുവന്‍ കൂലി പോലും കൊടുക്കാതെ പോയി.
ഇനി ഷേവിങ്ങിന്റെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. ഷേവിങ്ങ് എന്നു പറഞ്ഞാല്‍ സാധാരണ അര്‍ത്ഥത്തിലുള്ള ഷേവിങ്ങ് മാത്രമല്ല. പിന്നേയോ, പുരികത്തിലേയും മൂക്കിലേയും ചെവിയിലേയും നീളം കൂടിയ രോമങ്ങള്‍ കൂടി വെട്ടി ശരിയാക്കണം. ചിലര്‍ക്കൊക്കെ കക്ഷത്തിലും ഷേവു ചെയ്തു കൊടുക്കണം! നോക്കണേ പാവം ബാര്‍ബറുടെ ഒരു ഗതികേട്! വേറെയും എവിടെയെങ്കിലും ഷേവു ചെയ്തു കൊടുക്കാറുണ്ടോയെന്നറിയില്ല. പക്ഷെ അതെന്തായാലും പരസ്യമായി പതിവില്ല. അത്രയും സമാധാനം!
നമുക്കു തിരിച്ചു വരാം. കസേരകള്‍ നാലെണ്ണം ഉണ്ടായിരുന്നെങ്കിലും ബാര്‍ബര്‍മാര്‍ മൂന്നുപേരേയുണ്ടായിരുന്നുള്ളു. അവയില്‍ മൂന്നിലും മൂന്നു തലകളും അവയുടെ താഴെ മൂന്നു ദേഹങ്ങളും. പ്രായമായ തലകളായിരുന്നു അവ മൂന്നും. ഒരാളുടെ തലയില്‍ ഗോദ്‌റേജിന്റെ മുടി കറുപ്പിക്കുന്ന എണ്ണ തേച്ചിരിക്കുന്നു. ഇനി ഒരു മണിക്കൂറെങ്കിലും അയാള്‍ക്ക് അവിടെയിരുന്ന് ഉറങ്ങാം. അയാളുടെ തലയില്‍ എണ്ണ തേച്ച ബാര്‍ബര്‍ക്ക് അത്രയും സമയം വിശ്രമമാണ്. പുറത്തു പോയി ബീഡി വലിക്കുകയോ, മൂത്റമൊഴിക്കുകയോ, ആരെയെങ്കിലും കണ്ട് സൊറ പറഞ്ഞിരിക്കുകയോ ആകാം.
മറ്റൊരാളുടെ മുഖത്തു മുഴുവന്‍ വെളുത്ത ചായം തേച്ചു പിടിപ്പിച്ചിരിക്കുന്നു. ഇയ്യാളും ഒരു മണിക്കൂറെങ്കിലും കഴിഞ്ഞെങ്കിലേ കസേര കാലിയാക്കൂ എന്നു തീര്‍ച്ച. ഇവര്‍ക്കു രണ്ടുപേര്‍ക്കും മാത്രമല്ല, മറ്റു പലര്‍ക്കും ഇതൊരു വെറും ബാര്‍ബര്‍ ഷോപ്പല്ല, അതിന്റെ സാധാരണ അര്‍ത്ഥത്തില്‍. പിന്നേയോ? ഒരു ബ്യൂട്ടി പാര്‍ലര്‍. തല കറുപ്പിക്കുക, മുഖത്തിനു സൗന്ദര്യവും തിളക്കവും വര്‍ദ്ധിപ്പിക്കുക, ദേഹം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞും ചവിട്ടി അരച്ചും പ്രായം കുറക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ അവിടെ നടക്കാറുണ്ട്.
ഒന്നു മുടി വെട്ടിക്കണം, അതാണെന്റെ ആവശ്യം. അതു മാത്രം. ചിലപ്പോഴൊക്കെ ഒന്നു ഷേവും ചെയ്യിക്കും. പണ്ടൊക്കെ ഒരേ ബ്ളേഡ് കൊണ്ട് പലരുടേയും ഷേവിങ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അതു പതിവില്ല. ഒരു ബ്ളേഡ് ഒടിച്ച് അതിന്റെ ഒരു പകുതി കൊണ്ടാണു പ്രയോഗം. ഒരു ഷേവിങ്ങ് കഴിഞ്ഞാല്‍ അതു വലിച്ചെറിയുകയും ചെയ്യും. ങ്ഹും, എന്തായാലും അതുകൊണ്ട് ബ്ളേഡുകളുടെ ചെലവു കൂടി എന്നര്‍ത്ഥം. എയിഡ്സ് വരുത്തിയ ഭരണപരിഷ്കാരങ്ങള്‍!
ഭിത്തിയില്‍ രണ്ടു മൂന്നു പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. അവയില്‍ ലോകത്തിലുള്ള, അല്ലെങ്കില്‍ ഇന്ത്യയിലെങ്കിലുമുള്ള, എല്ലാത്തരം മുടി മുറിക്കല്‍ ഫാഷനുകളുടേയും ഫോട്ടോയുണ്ട്. അവയ്കെല്ലാം ഓരോ പേരും. എല്ലാം ഹിന്ദി സിനിമയുമായി ബന്ധപ്പെട്ട പേരുകളാണ്. ഷാരുഖ് കട്ട്, ആമീര്‍ കട്ട്, ഗജിനി കട്ട്, എന്നിങ്ങനെ.
ചിന്തിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഇനിയും എത്ര തലകള്‍ കഴിഞ്ഞാലാവോ, എന്റെ തലയുടെ ഊഴം വരിക. ദൈവമേ, മുഖത്തു പെയിന്റടിച്ചിരുന്നയാളുടെ പണി കഴിഞ്ഞെന്നു തോന്നുന്നു. അയാളെഴുന്നേറ്റു. അല്പം ആശ്വാസം.
മുമ്പൊരിക്കല്‍ എന്നോടും ബാര്‍ബര്‍ അനിയന്‍ പറഞ്ഞതാണ് തലയില്‍ ചായം തേയ്ക്കാമെന്നും മുഖത്തു പെയിന്റടിച്ച് തിരുമ്മി കുട്ടപ്പനാക്കിയെടുക്കാമെന്നും മറ്റും. കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ട് അയാള്‍ ചോദിച്ചു, "ചെയ്യട്ടെ?"
ഞാന്‍ പറഞ്ഞു, "വേണ്ട".
അയാള്‍ വിടാനുള്ള ഭാവമില്ല. എന്റെ അറുപതു വയസ്സായ മുഖത്തും തലയിലും ദേഹത്തും അയാളുടെ കൈക്രിയ കഴിയുമ്പോള്‍ എനിക്കു പത്തു വയസ്സെങ്കിലും പ്രായം കുറവു തോന്നിക്കുമത്രെ. മുഖത്തു നല്ല തിളക്കം വരുമത്രേ. ഇതൊക്കെ ചെയ്യാന്‍ വെറും നാനൂറു രൂപ മാത്രം മതിയത്രെ. ആഴ്ച്ചയിലൊരിക്കല്‍ ചെയ്താല്‍ മതി. ഒരു മാസത്തെ തുക അച്ചാരമായി കൊടുത്താല്‍ ഡിസ്കൗണ്ട് ഉണ്ട്, 1600ന്റെ സ്ഥാനത്ത് 1500 രൂപ കൊടുത്താല്‍ മതി. പത്തു വയസ്സു കുറയുമെങ്കില്‍ 1500 രൂപയെന്താ വലിയൊരു തുകയാണോ? അല്ലേയല്ല. മഹാനായ യയാതി മഹാരാജാവ് സ്വന്തം മകന്റെ യൗവനം ഇരന്നു വാങ്ങിച്ചില്ലേ? പിന്നെ വെറും സാധാരണ മനുഷ്യനായ എനിക്ക് ഒരല്പം അത്യാഗ്രഹം തോന്നിയെങ്കില്‍ എന്നെ കുറ്റം പറയല്ലേ.
പക്ഷെ ഒരു കുഴപ്പമുണ്ടല്ലൊ. എനിക്കിപ്പോള്‍ വയസ്സ് അറുപത്. പത്തു വയസ്സു (വെര്‍ച്വല്‍ ആയിട്ടാണെങ്കിലും) കുറഞ്ഞാല്‍ അപ്പോള്‍ 50. അതു ശരിയാവില്ലല്ലോ. ജയശ്രീക്ക് 54 വയസ്സായി. ങ്ഹാ, അതിന് ഒരു എളുപ്പവഴിയുണ്ട്. ജയശ്രിയേയും നിര്‍ബന്ധിച്ച് ഏതെങ്കിലും ബ്യൂട്ടി പാര്‍ലറില്‍ അയയ്ക്കാം . അപ്പോള്‍ ജയശ്രീക്കു വയസ്സ് 44. അതു കൊള്ളാം. അപ്പോഴുമുണ്ട് വേറൊരു ചെറിയ പ്രശ്നം. മൂത്ത മകന്‍ ശ്രീജിക്ക് 33 വയസ്സായി. അവന്റേയും പ്രായം തത്തുല്യമായി കുറച്ചില്ലെങ്കില്‍ ജയശ്രീക്കു 11 വയസ്സുള്ളപ്പോള്‍ അവനെ പ്രസവിച്ചെന്നു വരും. ഹേയ്, അതേതായാലും വേണ്ട. ഏറ്റവും എളുപ്പം എനിക്കു പ്രായം കുറക്കാതിരിക്കുക തന്നെ. അതുകൊണ്ട് അയാള്‍ ചൊദിച്ചപ്പോളൊക്കെ 'വേണ്ട' എന്നു തന്നെ ഉത്തരം പറഞ്ഞു. മനസ്സിനു ചെറുപ്പമാണെങ്കില്‍ പിന്നെ ദേഹത്തിന് അല്പം പ്രായം തോന്നിച്ചാലെന്താ? (എല്ലാ മുന്തിരിങ്ങകളും മധുരിക്കണമെന്നില്ലല്ലൊ.)
പക്ഷെ ഒരു കുഴപ്പമുണ്ടല്ലൊ. എനിക്കിപ്പോള്‍ വയസ്സ് അറുപത്. പത്തു വയസ്സു (വെര്‍ച്വല്‍ ആയിട്ടാണെങ്കിലും) കുറഞ്ഞാല്‍ അപ്പോള്‍ 50. അതു ശരിയാവില്ലല്ലോ. ജയശ്രീക്ക് 54 വയസ്സായി. ങ്ഹാ, അതിന് ഒരു എളുപ്പവഴിയുണ്ട്. ജയശ്രിയേയും നിര്‍ബന്ധിച്ച് ഏതെങ്കിലും ബ്യൂട്ടി പാര്‍ലറില്‍ അയയ്ക്കാം . അപ്പോള്‍ ജയശ്രീക്കു വയസ്സ് 44. അതു കൊള്ളാം. അപ്പോഴുമുണ്ട് വേറൊരു ചെറിയ പ്രശ്നം. മൂത്ത മകന്‍ ശ്രീജിക്ക് 33 വയസ്സായി. അവന്റേയും പ്രായം തത്തുല്യമായി കുറച്ചില്ലെങ്കില്‍ ജയശ്രീക്കു 11 വയസ്സുള്ളപ്പോള്‍ അവനെ പ്രസവിച്ചെന്നു വരും. ഹേയ്, അതേതായാലും വേണ്ട. ഏറ്റവും എളുപ്പം എനിക്കു പ്രായം കുറക്കാതിരിക്കുക തന്നെ. അതുകൊണ്ട് അയാള്‍ ചൊദിച്ചപ്പോളൊക്കെ 'വേണ്ട' എന്നു തന്നെ ഉത്തരം പറഞ്ഞു. മനസ്സിനു ചെറുപ്പമാണെങ്കില്‍ പിന്നെ ദേഹത്തിന് അല്പം പ്രായം തോന്നിച്ചാലെന്താ? (എല്ലാ മുന്തിരിങ്ങകളും മധുരിക്കണമെന്നില്ലല്ലൊ.)
ഏകദേശം രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണെന്റെ ഊഴം വന്നത്. ഈശ്വരാ, ഇനിയും രണ്ടോ മൂന്നോ മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ഇതുപോലെ വന്നു കാത്തിരിക്കണമല്ലോയെന്നോര്‍ത്തപ്പോള്‍ അല്പം മടുപ്പു തോന്നി. അപ്പോഴാണ് ഒരാശയം മനസ്സിലുദിച്ചത്. തലയങ്ങു മൊട്ടയടിച്ചാലോ? കഴിഞ്ഞ വര്‍ഷത്തെ ചൂടുകാലത്തും ഇങ്ങനെ ഒരാശയം മനസ്സില്‍ ഉദിച്ചതാണ്. പിന്നെയെന്തോ, അതു നടന്നില്ല. അത്രക്കങ്ങു ധൈര്യമുണ്ടായില്ല എന്നു പറയുന്നതാവും ശരി.
ഒടുവില്‍ അതു തന്നെ ബാര്‍ബറോടു പറഞ്ഞു. "തല ഷേവു ചെയ്തേക്കൂ".
"റേസര്‍ ഉപയോഗിക്കട്ടേ?", അയാളുടെ ഉള്ളിലൊരു സംശയം. മുഴുവനായും തല ഷേവു ചെയ്യാന്‍ വിരളമായേ അവസരം കിട്ടാറുള്ളൂ. പിന്നെ ചിലരൊക്കെ വന്ന് 'മെഷീന്‍' ഓടിക്കാന്‍ പറയും, തലയില്‍ക്കൂടി. ട്രാക്‍ടര്‍ കൊണ്ടു നിലം ഉഴുന്ന പോലെയാണ് അത്. 'മെഷീന്‍' തലയാകമാനം ഒന്നു കേറിയിറങ്ങി കഴിയുമ്പോള്‍ തല ഫ്ലാറ്റ്. കഷ്ടിച്ചു അര ഇഞ്ചു നീളത്തില്‍ മാത്രം മുടി ബാക്കി നില്‍ക്കും. കണ്ണന്‍ ഇടക്കിടക്കൊക്കെ അങ്ങനെ ചെയ്യാറുണ്ട്.
"അതെ, റേസര്‍ കൊണ്ടു തന്നെ", ഒന്നുകൂടി ഊന്നിപ്പറഞ്ഞു. പിന്നീട് അയാളുടെ കൈവിരലുകളുടേയും നടുവേ മുറിച്ച ഒരു പാതി ബ്ളേഡിന്റേയും വിളയാട്ടമായിരുന്നു എന്റെ തലയില്‍. വലിയൊരു കണ്ണാടി മുമ്പില്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ ഇടക്കൊന്നും നോക്കാനുള്ള ധൈര്യമുണ്ടായില്ല. ഒരു പത്തു മിനിട്ടു നേരത്തെ കൈക്രിയ കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, "കഴിഞ്ഞു, സാബ്."
പതിവായി വിളക്കു കൊളുത്തുമ്പോള്‍ പ്രാര്‍ഥിക്കാറുള്ള ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് 'ഓം തല്‍സല്‍' എന്നു പറഞ്ഞുകൊണ്ട് കണ്ണു തുറന്നു കണ്ണാടിയില്‍ നോക്കി. കണ്ണാടിയില്‍ കണ്ട രൂപം എന്റേതു തന്നെയാണെന്നു വിശ്വസിക്കാന്‍ കുറെ നേരമെടുത്തു. അയാളോട് ഒരു നന്ദിയും പറഞ്ഞ് എഴുന്നേറ്റു.
തലയില്‍ ചെയ്തതു ഷേവ് ആണെങ്കിലും പണം മുടി വെട്ടുന്നതിന്റെ തന്നെ വാങ്ങിച്ചു. അതില്‍ കുറവൊന്നുമുണ്ടായിരുന്നില്ല. അതു സാരമില്ല. ഇനിയേതായാലും ഒരു മൂന്നു നാലു മാസത്തേക്ക് ഈ ബഞ്ചിലിരുന്നു സമയം കളയേണ്ടതില്ലല്ലോ എന്നൊരു സമാധാനം. പതിവായിട്ടു കാണുന്നവര്‍ എങ്ങനെ പ്രതികരിക്കുമെന്നൊരു ചെറിയ ആശങ്കയുണ്ടായിരുന്നു മനസ്സില്‍. പിന്നെ, ങ്ഹാ, 'എന്റെ തല ശ്രദ്ധിക്കാന്‍ ഇവര്‍ക്കൊക്കെ എവിടെ സമയം?' എന്നും ഓര്‍ത്തു.
കണ്ണനാണ് ആദ്യം പ്രതികരിച്ചത്. "ദേ, ഇതെന്താ അച്ഛനീ ചെയ്തത്?" പിന്നീട് ജയശ്രീയുടെ ഊഴം, എന്നോടല്ല, കണ്ണനോടാണ് പറഞ്ഞത്, "കണ്ണാ, വരൂ, നമുക്കും പോയി മൊട്ടയടിച്ചിട്ടു വരാം." കഴിഞ്ഞ ആഴ്ച്ച പൂനെയില്‍ നിന്നു ശ്രീജി വിളിച്ചപ്പോള്‍ അവന്‍ തല മൊട്ടയടിച്ചെന്നു പറഞ്ഞിരുന്നു. അതിന്റേയും ഇതിന്റേയും പ്രതികരണം ഒന്നിച്ചായെന്നു മാത്രം. മുടി നഷ്ടപ്പെട്ടതു (നഷ്ടപ്പെടുത്തിയതു) കൊണ്ട് എനിക്കങ്ങനെ പ്രത്യേകിച്ചൊന്നും തോന്നിയില്ല. തലക്കല്പം ചൂട് (അകത്തല്ല, പുറത്ത്) കൂടുതല്‍ തോന്നി, അത്രമാത്രം.
കണ്ണനേതോ ഓട്ടോ എക്സിബിഷനു പോയപ്പോള്‍ കിട്ടിയ തൊപ്പിയും വച്ചുകൊണ്ടാണു പിറ്റേ ദിവസം ഓഫീസില്‍ പോയത്. കണ്ടപ്പോള്‍ പലരും ആദ്യം തന്നെ ചോദിച്ചത് ആരാ മരിച്ചത് എന്നാണ്. വടക്കെ ഇന്ത്യക്കാരുടെ ഒരാചാരമാണത്. അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ തല മൊട്ടയടിക്കും. എന്നാല്‍ നമ്പൂതിരിമാരെ സംബന്ധിച്ചിടത്തോളം അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ മൊട്ടയടിക്കയല്ല, താടിയും മുടിയും നീട്ടി വളര്‍ത്തുകയാണു മുമ്പൊക്കെ ചെയ്യാറ്, ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും. ആ ഒരു വര്‍ഷം പതിവായി മരിച്ചയാള്‍ക്ക് കൈവെലിയിടുകയും വേണം. ഇതിനു ദീക്ഷ എന്നാണു പറയുന്നത്. എന്റെ ഓര്‍മ്മയില്‍, പക്ഷെ, ആരും ദീക്ഷയെടുക്കുന്നതു കണ്ടിട്ടില്ല."അച്ഛന്‍ മരിച്ച ദീക്ഷക്കാലത്ത്", "അമ്മ മരിച്ച ദീക്ഷയില്‍", എന്നൊക്കെ കാരണവന്‍മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, അത്രയേയുള്ളു. ഇപ്പോഴെവിടെ അതിനൊക്കെ സമയവും സൗകര്യവും? വര്‍ഷത്തിലൊരിക്കല്‍ മാതാപിതാക്കളുടെ ബലി ഇടാന്‍ പോലും ആര്‍ക്കും സാധിക്കാറില്ല. അല്ലെങ്കില്‍ അതിനത്രയും പ്രാധാന്യമേ കൊടുക്കുന്നുള്ളു എന്നും ധരിക്കാം.
ഇപ്പോള്‍ ഒരു വാഹനം വങ്ങിച്ചാല്‍ അതിനു 'ലൈഫ് റ്റൈം' റോഡ് ടാക്സ് ഒരുമിച്ച് അടക്കണം. ഈ പരിപാടി തുടങ്ങുന്നതിനു മുമ്പ് എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ വെയിലത്ത് വരി നിന്ന് റോഡ് ടാക്സ് അടക്കേണ്ട ഗതികേടായിരുന്നു. ഞാനും അതു കുറേ അനുഭവിച്ചതാണ്. ഈ ലൈഫ് റ്റൈമിനു സമാനമായിട്ടായിരിക്കാം ഇപ്പോഴത്തെ 'ഡെത്ത് റ്റൈം' ശ്രാദ്ധം. കാശി, രാമേശ്വരം, ഗയ എന്നിവിടങ്ങളില്‍ പോയി ബലിയിട്ടാല്‍ പിന്നെ വര്‍ഷാവര്‍ഷം ബലിയിടേണ്ടതില്ല. എത്ര എളുപ്പം! എന്നിട്ടതിനു 'ബലി നിര്‍ത്തല്‍' എന്നൊരോമനപ്പേരും! അച്ഛനേയും അമ്മയേയും അവര്‍ മരിച്ച വാര്‍ഷികങ്ങളില്‍ പോലും ഓറ്ക്കാതിരിക്കാനുള്ള എളുപ്പവഴി. ഒരു കുമ്പസാരം. ഞാനും ഇതു തന്നെ ചെയ്തിട്ടുണ്ട്. അമ്മയുടെ കൂടെ ഗയയില്‍ പോയി അച്ഛന്റെ ബലിയിട്ടു; ഏട്ടന്റെ കൂടെ കാശിയില്‍ പോയി അമ്മയുടെ ബലിയുമിട്ടു.
സഹപ്രവര്‍ത്തകരുടെ ചോദ്യത്തിന് "ഓ, ഒന്നുമില്ല, വെറുതെ വേനല്‍ക്കാലത്തെ സ്വാഗതം ചെയ്തതാണ്, അല്ലാതെ ഒന്നുമില്ല" എന്നു മറുപടി പറഞ്ഞു. ഏതായാലും തല മൊട്ടയടിക്കുന്നതിനെപ്പറ്റിയുള്ള കൂലങ്കുഷമായ ഒരു ചര്‍ച്ച തന്നെ പിന്നീട് സഹപ്രവര്‍ത്തകരുടെ ഇടയില്‍ ഉണ്ടായി. പക്ഷെ വൈകുന്നേരം തിരിച്ചു പോന്നപ്പോള്‍ കാറില്‍ വച്ച് ലക്ഷ്മിയും മൊഹുവയും കൂടിയുള്ള ചര്‍ച്ചയായിരുന്നു കൂടുതല്‍ പ്രധാനവും രസകരവും. തല മൊട്ടയടിക്കുന്നതിന്റെ ശാസ്ത്രീയവും മതപരവുമായ കാര്യങ്ങളാണു ചര്‍ച്ച ചെയ്തത്.
മുടിയെന്നാല്‍ മനുഷ്യന്റെ അഭിമാനത്തിന്റെ പ്രതീകമാണ്. (കഷണ്ടിയുള്ളവര്‍ക്ക് അഭിമാനം ഇല്ലെന്ന അര്‍ത്ഥം കല്പിക്കല്ലേ, പ്ളീസ്!) ഒരു കിരീടത്തിന്റെ സ്ഥാനമാണ് മുടിക്കുള്ളത്. അതുകൊണ്ടുതന്നെ തല മൊട്ടയടിക്കുന്നത് ഉത്തമമായ ത്യാഗത്തിന്റെ പ്രതീകമാണ്. ആവൂ, ഇതൊക്കെ കേട്ടപ്പോള്‍ അല്പം അഭിമാനം തോന്നാതിരുന്നില്ല. അല്പം കൂടിയൊന്നു പൊങ്ങിപ്പോയതുപോലെ. ദേഹമാസകലം കുളിരു കോരിയിടുന്നതുപോലെ. ഇടത്തു കൈകൊണ്ട് പതുക്കെ മൊട്ടത്തല ഒന്നു തിരുമ്മി. ഞാനൊരിക്കല്‍ പോലും ചിന്തിക്കുകപോലും ചെയ്യാത്ത അര്‍ത്ഥങ്ങളാണു മറ്റുള്ളവര്‍ കണ്ടെത്തുന്നത്.
തല മൊട്ടയടിച്ചതിന്റെ പ്രയോജനങ്ങള്‍ ഇപ്പോഴാണു ഓരോന്നായി മനസ്സിലായി വരുന്നത്. തലയില്‍ തേക്കാന്‍ വെളിച്ചെണ്ണ 'ഒരിത്തിരി'യുടെ പകുതി മതി. മുമ്പാണെങ്കില്‍ തലയുടെ മുക്കിലും മൂലയിലും (തലയിലോ മുക്കും മൂലയും? എന്നു ചോദിക്കല്ലേ) എണ്ണ തേച്ചു പിടിപ്പിക്കാന്‍ കുറെ സമയം എടുക്കുമായിരുന്നു. ഇപ്പൊഴോ, ഒരു നിമിഷം, അത്ര തന്നെ. മറ്റൊരു പ്രധാന സൗകര്യം മുടി ചീകണ്ട എന്നുള്ളതാണ്. മുമ്പാണെങ്കില്‍ ഭംഗിയായിട്ടു മുടി ചീകിയൊതുക്കാന്‍ രണ്ടുമൂന്നു മിനിട്ടെങ്കിലും എടുക്കുമായിരുന്നു. എന്നാലിപ്പോള്‍ കണ്ണാടിയുടെ മുമ്പില്‍ പോകുക പോലും വേണ്ട. ഹായ്, എത്ര എളുപ്പം. എന്റെ ഇഷ്ട ചീപ്പുകളുടെ ആവലാതികള്‍ കേള്‍ക്കാഞ്ഞല്ല. അവരെ ഞാന്‍ ക്രൂരമായി ചതിച്ചു എന്നൊക്കെ ഇടക്കു വിളിച്ചു പറയുന്നതു കേള്‍ക്കാമായിരുന്നു. കേട്ടെന്നു നടിച്ചില്ല. 'പാവങ്ങള്‍' എന്നുള്ളില്‍ പരിതപിച്ചു. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നു സമാധാനിക്കാം.
മുമ്പൊക്കെ തലയില്‍ എവിടെയെങ്കിലും ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ ഒരു വിരലു മാത്രം കൊണ്ട് മുടിക്കിടയിലൂടെ നുഴഞ്ഞിറങ്ങി ചൊറിച്ചില്‍ അനുഭവപ്പെടുന്നിടത്തു മാത്രം ചൊറിയണമായിരുന്നു. അല്ലെങ്കില്‍ ചീകി വച്ച മുടിയൊക്കെ അലങ്കോലമാകും. എന്നാല്‍ ഇപ്പോഴോ? ചൊറിയുന്നിടവും അതിന്റെ സമീപപ്രദേശങ്ങളുമൊക്കെ കിളച്ചു മറിച്ചിട്ടാലും ഒരു കുഴപ്പവുമില്ല.
ആകപ്പാടെ നല്ല സുഖം. ഇതെന്തേ കുറേക്കൂടി നേരത്തെ തോന്നാത്തത്?
എങ്കില്‍ പിന്നെ ഇതങ്ങു പതിവാക്കിയാലോ?
kollaam ammava..
മറുപടിഇല്ലാതാക്കൂenikkum oragraham.. mottayadikkan.. sreeja veetil kayattumennu thonnunnilla.....athukond....
ഹാ, ഹാ, ഹാ, സജീവന്.
ഇല്ലാതാക്കൂരസകരം ആയിട്ടുണ്ട്. എനിക്കും മൊട്ട എന്ന് പേരുണ്ടായിരുന്നു. ഇന്ന് അത് കഷണ്ടി എന്നായി കൊണ്ടിരിക്കുന്നു .
ഇല്ലാതാക്കൂതല മൊട്ട അടിക്കുന്നത് പോലെ ഒരു ത്യാഗമാണ് മുടി വളർത്തുന്നതും ; മുടി വളർന്നു ചെവിയിൽ മുട്ടി അരോചകം ആവുന്ന ഒരു അവസ്ഥ തരണം ചെയ്യുന്നതും കഠിനം തന്നെ. :)
നന്ദി, ശ്രീകാന്ത്. അതും ഞാന്‍ നോക്കിയിട്ടുണ്ട്. ഒരു കാലത്ത് എനിക്ക് കഴുത്തോളം മുടിയുണ്ടായിരുന്നു. യേശുക്രിസ്തു എന്നൊക്കെ കൂട്ടുകാര്‍ വിളിക്കാറുണ്ടായിരുന്നു.
ഇല്ലാതാക്കൂഎനിക്കു മുട്ട അടിച്ചപ്പൊള്‍ കിട്ടിയ പേര് 'മൊട്ട്സ്' എന്നായിരുന്നു
ഇല്ലാതാക്കൂ'മൊട്ട'യുടെ ഓമനപ്പേരാണ് മൊട്ട്സ്! ഹ, ഹ.
ഇല്ലാതാക്കൂവാട്സാപ്പ് വഴി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂജയന്തനേട്ടാ, മൊട്ട ബ്ലോഗ് പോസ്റ്റ് നന്നായിരിക്കുന്നു.
ശ്രീധരന്‍
നന്ദി, ശ്രീ.
ഇല്ലാതാക്കൂReceived through e-mail:
മറുപടിഇല്ലാതാക്കൂVery fine. It is a pleasure to listen you always in gmail.
Easwaran Potti
Thank you, Shri Easwaran Potti.
ഇല്ലാതാക്കൂSuper....vayichu kazhinjal namukkum mottayadikkan thonnum :)
മറുപടിഇല്ലാതാക്കൂനന്ദി, രാഗേഷ്. ശ്രമിച്ചോളൂ, ഒരു രസമൊക്കെയുണ്ട്.
ഇല്ലാതാക്കൂവാട്സാപ്പ് വഴി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂ"Motta" super aayirikkunnu.
Sumita
നന്ദി, സുമിത.
ഇല്ലാതാക്കൂAmmava motta nannayirikkunnu.
മറുപടിഇല്ലാതാക്കൂനന്ദി, ധന്യക്കുട്ടീ.
ഇല്ലാതാക്കൂവാട്ട്സാപ്പ് വഴി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂഅമ്മാവാ, 'മൊട്ട' അടിപൊളി.
സുമ
നന്ദി, സുമക്കുട്ടീ.
ഇല്ലാതാക്കൂവാട്സാപ്പ് വഴി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂവായിച്ചു. കഥ നന്നായി. പക്ഷെ തല കണ്ടപ്പോള്‍ ഏടത്തിയെ ഓര്‍ത്തുപോയി.
ഗിരിജ
നന്ദി, അനിയത്തീ.
ഇല്ലാതാക്കൂവ്യത്യസ്തമായൊരു മൊട്ട കഥ ! കൊള്ളാം അമ്മാവാ ...
മറുപടിഇല്ലാതാക്കൂപണ്ട് മുടി വെട്ടുന്നവരുടെ സമുദായത്തിന് ചില പ്രതേക പൂജകളും ആചാരങ്ങളും ഒക്കെ ഉണ്ടായിരുന്നു . ചൊവ്വാഴ്ച ആണ് അവരുടെ ആരാധനാ ദിനം . "മുടി "പൂജയെ അശുദ്ധമാക്കും എന്നത് കൊണ്ട് അവർ ഈ ദിവസം പണി ചെയ്യണ്ട എന്ന് തീരുമാനിച്ചത് .... പക്ഷെ എപ്പോൾ പൂജകൾ പതിവില്ല പലയിടത്തും .. അവധി മാത്രം ബാക്കി ആയി ...
നന്ദി, മഞ്ജൂ. ഇതെനിക്ക് പുതിയ അറിവാണ്. എല്ലായിടത്തും ഇതു തന്നെ ആയിരിക്കുമോ കാരണം? ഇവിടെ (വടക്കെ ഇന്ത്യയില്‍) മുടി വെട്ടുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്, അതുകൊണ്ടാണ് സംശയം.
ഇല്ലാതാക്കൂജയന്തൻ അമ്മാവാ, എനിക്ക് മൊട്ട അടിക്കാൻ ഒന്നും തോന്നാറില്യ. പക്ഷെ മുടി നീളം കുറക്കാൻ തോന്നീട്ടുണ്ട്, ചെയ്തിട്ടും ഉണ്ട്. പരിപാലനം കുറയ്ക്കാമല്ലോ!
മറുപടിഇല്ലാതാക്കൂദീപ, മുടിക്ക് 'ഉള്ളി'ല്ല എന്ന കാരണത്താലും ചിലപ്പോള്‍ ചിലര്‍ മുടി മുറിക്കുക പതിവുണ്ട്.
ഇല്ലാതാക്കൂReceived through WhatApp:
മറുപടിഇല്ലാതാക്കൂVery nice, Aphaa.
Jyoti
Thank you, Jyotikuttee.
ഇല്ലാതാക്കൂReceived through e-mail:
മറുപടിഇല്ലാതാക്കൂMy dear Jayanthan,
I thank you for timely reminding me that there is no need for hair.
I am waiting for another 4 and half months. Thereafter also no need to go to a Barber. I have already started trimming my hair myself. So after retirement, I have one more job to do! Once a week, just go on trimming and remain `motta'.
Thanks once again.
Sincerely,
D. Balanujan
O, God! You are to retire in 4.5 months? How time flies!
ഇല്ലാതാക്കൂBut self-trimming ... wow, that is interesting.
Thanks, Balan, for your comments.
മൊട്ടയടിച്ചു... 😂
മറുപടിഇല്ലാതാക്കൂ