കുഞ്ഞേ, നിനക്കെന്തു
പറ്റി? പിടക്കുന്നു
മാനസം, നിന്‍റെ കിടപ്പു കാണ്‍കെ
അമ്മ തന്‍ കൈകളില്‍ പൂണ്ടിരിക്കേണ്ട നീ
ഇക്കടലോരത്തിന്‍ രോദനമായ്
ഭൂമിയെച്ചുംബിച്ചു ചേതനയറ്റൊരു
ബാല്യമായ് തീര്‍ന്നു നീ പൂമ്പൈതലേ
ഇത്ര പൈശാചികമായൊരന്ത്യം നിന-
ക്കാരാണു തന്നതു ദൈവേച്ഛയോ?
അമ്മ തന്‍ കൈകളില്‍ പൂണ്ടിരിക്കേണ്ട നീ
ഇക്കടലോരത്തിന്‍ രോദനമായ്
ഭൂമിയെച്ചുംബിച്ചു ചേതനയറ്റൊരു
ബാല്യമായ് തീര്‍ന്നു നീ പൂമ്പൈതലേ
ഇത്ര പൈശാചികമായൊരന്ത്യം നിന-
ക്കാരാണു തന്നതു ദൈവേച്ഛയോ?
ഭൂമി തന്‍ മാറില്‍ പിറന്നു
വീണെങ്കിലും
പിച്ച വച്ചോടിക്കളിച്ചെങ്കിലും
സ്വപ്‌നങ്ങള്‍ കാണുവാന്‍ പോലും പഠിച്ചീല-
തിന്‍ മുമ്പു ജീവിതം മാഞ്ഞു പോയോ?
അമ്മ തന്‍ നെഞ്ചിന്‍റെ ചൂടില്‍ ശയിക്കവേ
ഓടത്തില്‍ നിന്നും തെറിച്ചു വീണോ?
പിച്ച വച്ചോടിക്കളിച്ചെങ്കിലും
സ്വപ്‌നങ്ങള്‍ കാണുവാന്‍ പോലും പഠിച്ചീല-
തിന്‍ മുമ്പു ജീവിതം മാഞ്ഞു പോയോ?
അമ്മ തന്‍ നെഞ്ചിന്‍റെ ചൂടില്‍ ശയിക്കവേ
ഓടത്തില്‍ നിന്നും തെറിച്ചു വീണോ?
നീലക്കടല്‍ തന്നഗാധത പൂകുമ്പോള്‍
ശ്വാസത്തിനായി പിടഞ്ഞിരിക്കാം
കൈകളാലെങ്ങും പിടിക്കാന്‍ കഴിയാതെ
ദൈവമേയെന്നു നീ കേണിരിക്കാം
താതനെയൊന്നു വിളിക്കുവാനാകാതെ
നീയെത്ര കണ്ടു തപിച്ചിരിക്കാം
അമ്മയെ അന്ത്യമായ് കാണാന്‍ കഴിയാതെ
ശബ്ദമില്ലാതെ കരഞ്ഞിരിക്കാം.
കൈകാല്‍ കുഴഞ്ഞങ്ങു ദേഹം തളര്‍ന്നപ്പോള്‍
മൃത്യുവിന്‍റെ മുഖം കണ്ടിരിക്കാം
ശ്വാസത്തിനായി പിടഞ്ഞിരിക്കാം
കൈകളാലെങ്ങും പിടിക്കാന്‍ കഴിയാതെ
ദൈവമേയെന്നു നീ കേണിരിക്കാം
താതനെയൊന്നു വിളിക്കുവാനാകാതെ
നീയെത്ര കണ്ടു തപിച്ചിരിക്കാം
അമ്മയെ അന്ത്യമായ് കാണാന്‍ കഴിയാതെ
ശബ്ദമില്ലാതെ കരഞ്ഞിരിക്കാം.
കൈകാല്‍ കുഴഞ്ഞങ്ങു ദേഹം തളര്‍ന്നപ്പോള്‍
മൃത്യുവിന്‍റെ മുഖം കണ്ടിരിക്കാം
നിന്‍റെ മുഖകാന്തി കണ്ടു മരണവും
ഞെട്ടിത്തരിച്ചങ്ങു നിന്നിരിക്കാം
നിന്‍ നിഷ്കളങ്കത കണ്ടിട്ടു വാരിധീ-
ജീവികള്‍ കണ്ണീര്‍ പൊഴിച്ചിരിക്കാം
നിന്നെയുള്‍ക്കൊള്ളാന്‍ കഴിയാതെയക്കടല്‍
തന്‍ തിരയോടു കല്‍പിച്ചിരിക്കാം
ലോകത്തിന്‍ നൈര്‍മ്മല്ല്യം മൂര്‍ത്തീകരിച്ചൊരീ
ദേഹത്തെ ഭൂമിക്കു ദാനം ചെയ്യൂ
വന്നടിഞ്ഞോമനക്കുഞ്ഞാക്കടല്‍ക്കരെ
മാനുഷധാര്‍ഷ്ട്യത്തെ വെല്ലുവാനായ്
ഞെട്ടിത്തരിച്ചങ്ങു നിന്നിരിക്കാം
നിന്‍ നിഷ്കളങ്കത കണ്ടിട്ടു വാരിധീ-
ജീവികള്‍ കണ്ണീര്‍ പൊഴിച്ചിരിക്കാം
നിന്നെയുള്‍ക്കൊള്ളാന്‍ കഴിയാതെയക്കടല്‍
തന്‍ തിരയോടു കല്‍പിച്ചിരിക്കാം
ലോകത്തിന്‍ നൈര്‍മ്മല്ല്യം മൂര്‍ത്തീകരിച്ചൊരീ
ദേഹത്തെ ഭൂമിക്കു ദാനം ചെയ്യൂ
വന്നടിഞ്ഞോമനക്കുഞ്ഞാക്കടല്‍ക്കരെ
മാനുഷധാര്‍ഷ്ട്യത്തെ വെല്ലുവാനായ്
ദാരിദ്ര്യ, മത്യാഗ്രഹം, പിന്നെ
മാനുഷ-
ജീവനു കല്‍പിച്ചിടാത്ത മൂല്യം
യുദ്ധത്തിനോടൊത്തു കൂടിയിത്തിന്മകള്‍
എത്രയോ ജീവന്‍ കവര്‍ന്നെടുപ്പൂ!
മാനവ നന്മയെ ചുട്ടുകരി,ച്ചതിന്‍
ചാരം കടലിലൊഴുക്കി നമ്മള്‍
മാനവര്‍ മാനവരാശിയെ സംഹരി-
ച്ചീടുന്ന കാലം വിദൂരമല്ല
________________
കടലില്‍ മുങ്ങി മരിച്ച അലന്‍ കുര്‍ദിയെ സ്മരിക്കുന്നു
ജീവനു കല്‍പിച്ചിടാത്ത മൂല്യം
യുദ്ധത്തിനോടൊത്തു കൂടിയിത്തിന്മകള്‍
എത്രയോ ജീവന്‍ കവര്‍ന്നെടുപ്പൂ!
മാനവ നന്മയെ ചുട്ടുകരി,ച്ചതിന്‍
ചാരം കടലിലൊഴുക്കി നമ്മള്‍
മാനവര്‍ മാനവരാശിയെ സംഹരി-
ച്ചീടുന്ന കാലം വിദൂരമല്ല
________________
കടലില്‍ മുങ്ങി മരിച്ച അലന്‍ കുര്‍ദിയെ സ്മരിക്കുന്നു
വാട്സാപ്പില്‍ കൂടി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂഅമ്മാവാ, കവിത വായിച്ചു. മരവിച്ചു തുടങ്ങുന്ന മനുഷ്യമനസ്സുകള്‍ക്കും മത ഭീകരതയ്ക്കും എതിരെ ഇനി എങ്കിലും ചിന്തകള്‍ ഉണ്ടാവട്ടെ!
മഞ്ജു (മോചിത)
നന്ദി, മഞ്ജൂ. മോഹിക്കാനല്ലേ നമുക്കാവൂ.
ഇല്ലാതാക്കൂവാട്സാപ്പില് കൂടി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂഏട്ടാ, കവിത നന്നായിരിക്കുന്നു.
കെ. എന്‍. ശ്രീധരന്‍
നന്ദി, ശ്രീ.
ഇല്ലാതാക്കൂവാട്സാപ്പില് കൂടി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂഅമ്മാവാ, കവിത നന്നായിരിക്കുന്നു.
വിനു
നന്ദി, വിനുക്കുട്ടാ.
ഇല്ലാതാക്കൂവാട്സാപ്പില് കൂടി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂഅമ്മാവാ, കവിത വളരെ നന്നായിരിക്കുന്നു.
ധന്യ
നന്ദി, ധന്യക്കുട്ടീ.
ഇല്ലാതാക്കൂവാട്സാപ്പില് കൂടി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂഅമ്മാവാ, കവിത വെരി ടച്ചിംഗ്.
പൂര്‍ണ്ണിമ
പൂര്ണ്ണിമക്കുട്ടീ, ഒത്തിരി താങ്ക്സ്.
ഇല്ലാതാക്കൂവാട്സാപ്പില് കൂടി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂഅമ്മാവാ, കവിത നന്നായിരിക്കുന്നു.
സുമ
സുമക്കുട്ടീ, നന്ദി.
ഇല്ലാതാക്കൂവാട്സാപ്പില് കൂടി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂKavitha is very intense! Nobody, esp. a child, should have a life like that just in the name of racism/casteism.
Deepa
Thank you, Deepa.
ഇല്ലാതാക്കൂവാട്സാപ്പില് കൂടി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂജയന്തനേട്ടാ, കവിത നന്നായിരിക്കുന്നു.
രേവതി
രേവതീ, നന്ദി.
ഇല്ലാതാക്കൂവാട്സാപ്പില് കൂടി ലഭിച്ചത്:
മറുപടിഇല്ലാതാക്കൂജയന്താ .... വാക്കുകളില്ല അഭിപ്രായം പറയാന്‍.
ചിത്ര
ഒപ്പോളെ ...
ഇല്ലാതാക്കൂ