Visit my English blog at http://jayanthanpk.blogspot.in

2014, നവംബർ 28, വെള്ളിയാഴ്‌ച

നിവേദ്യം

കത്തിയമരാമായിരുന്നു,
ഒരു കര്‍പ്പൂരമായിരുന്നെങ്കില്‍!

എരിഞ്ഞടങ്ങാമായിരുന്നു,
ഒരു ചന്ദനത്തിരിയായിരുന്നെങ്കില്‍!

ഇഴുകിച്ചേരാമായിരുന്നു,
ഒരു പൂജാപുഷ്പമായിരുന്നെങ്കില്‍!

ഞാനിതൊന്നുമല്ലല്ലോ

ആകപ്പാടെയുണ്ടായിരുന്ന മനസ്സ്
എവിടെയോ നഷ്ടപ്പെട്ടുപോയി

ഇനി, സ്വാമി സവിധം സമര്‍പ്പിക്കാന്‍
പ്രാര്‍ഥനകള്‍ മാത്രം

സ്വാമി ശരണം!

10 അഭിപ്രായങ്ങൾ:


  1. സ്വാമിയുടെ മുമ്പിൽ വെറുതെയങ്ങ് നിന്നാലോ എന്ന് ഞാൻ ആലോചിക്കുന്നു. ഒന്നും പറയാതെ, സമർപ്പിക്കാതെ, പ്രാർത്ഥിക്കാതെ, ശൂന്യമായ മനസ്സോടെ ഭഗവാനെല്ലാം മനസ്സിലാവില്ലേ.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്. ഒന്നും പറയണമെന്നില്ല. ദൈവങ്ങള്‍ക്ക് എല്ലാം മനസ്സിലാകും.

      അല്ലെങ്കില്‍ തന്നെ 'എന്‍റെ ദുഃഖം മാറ്റിത്തരണെ, എനിക്കു സമ്പത്തും ഐശ്വര്യവും തരണേ, പരീക്ഷയില്‍ പാസ്സാകണേ' എന്നിങ്ങനെയുള്ള പ്രാര്‍ഥനകള്‍ കേട്ടു ദൈവം മടുത്തിട്ടുണ്ടാകും, ല്ലേ?

      ഇല്ലാതാക്കൂ
  2. വാട്സാപ്പ് വഴി ലഭിച്ചത്:

    സ്വാമി ശരണം നന്നായിട്ടുണ്ട്.

    ശ്രീധരന്‍

    മറുപടിഇല്ലാതാക്കൂ